മേഴത്തൂർ: ആത്മവിശ്വാസം പകരലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് വി. ടി ബൽറാം എംഎൽഎ പറഞ്ഞു. മേഴത്തൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നടന്ന വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവ് പകരുന്നതിനപ്പുറം ആത്മവിശ്വാസം പകരലാണ് ഇന്നത്തെ തലമുറക്ക് അനിവാര്യമായതെന്നും അദ്ദേഹം പറഞ്ഞു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയന്തി വിജയകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ശതാബ്ദി സ്മരണിക പ്രസ്തുത ചടങ്ങിൽ വച്ച് എംഎൽഎ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഇന്ദിരാദേവി ടീച്ചർ സ്മരണിക ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്തംഗം ഇന്ദിരാദേവി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ദിവ്യ, തൃത്താല ഗ്രാമപഞ്ചായത്ത് അംഗം പ്രിയ പ്രമോദ്, പിടിഎ പ്രസിഡണ്ട് പി എം ശശികുമാർ, എസ്എംസി ചെയർമാൻ മണികണ്ഠൻ, പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് അലി, എസ് എം സി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, എം പി ടി പ്രസിഡണ്ട് ഷീല, മാഗസിൻ കമ്മിറ്റി കൺവീനർ ഡോ. ജയശ്രീ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷെൽജ പി ബി സ്വാഗതവും എച്ച് എം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് വാങ്ങിയ കൃഷ്ണജ കെ ഉൾപ്പെടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയികളായ വരും എംഎൽഎയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.
