സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതി ഓർഡിനറി ബസുകളുടെ യാത്ര തിങ്കളാഴ്ച ആരംഭിക്കും. തൃത്താല മണ്ഡലതല പ്രിയദർശിനി ഫ്ലാഗ് ഓഫ് നാളെ കാലത്ത് 9.,00 മണിക്ക് കൂറ്റനാട് സെന്ററിൽ വിടി ബൽറാം എം എൽ എ നിർവഹിക്കും
ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാവുന്നതാണ് പദ്ധതി. യു.ഡി.എഫ്. മുന്നോട്ടുവെച്ച 'ഇന്ദിരാ ഗാരന്റി'യുടെ ഭാഗമായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതാണ് പദ്ധതി
