കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് കൂടല്ലൂർ ജാറം ഭാഗത്തെ രണ്ട് റോഡുകൾ മണ്ണിടിഞ്ഞ് തകർന്നത്. ഇതിനെ തുടർന്ന് ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു
കാലവർഷം കനക്കുമ്പോൾ പുഴയുടെ തീരം ഇടിയുന്ന ഭീതിയോടെയാണ് തീരദേശ വാസികൾ കഴിയുന്നത്. ഇതിനൊരു പരിഹാരം ഉടനെ കാണണമെന്ന് നാട്ടുകാർ എംഎൽഎ യോട് ആവശ്യപ്പെട്ടു
അടിയന്തിരമായി റോഡ് ഗതാഗത യോഗ്യ മാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എംഎൽഎ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുകയും പുഴയുടെ തീരം ഇടിയുന്നതിന് പരിഹാരമായി കൂട്ടക്കടവ് റെഗുലേറ്റർ മുതൽ ജാറം കടവ് വരെ ഗാബിയോൺ മതിൽ നിർമ്മിച്ച് തീരം സുരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ നാട്ടുകാർക്ക് ഉറപ്പ് നൽകി
അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാലാം വാർഡ് മെമ്പർ ഷിബ പുളിക്കൽ വിടി ബൽറാം എംഎൽഎക്ക് നിവേദനം നൽകി.എത്രയും പെട്ടന്ന് പണി ആരംഭിക്കാൻ ബന്ധപ്പെട്ട ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദേശം നൽകി.
ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംബിക ടീച്ചർ, വാർഡ് മെമ്പർമാരായ ഷീബ പുളിക്കൽ, സുനിത, മനോജ് എന്നിവരും എംഎൽഎ യോടൊപ്പം സ്ഥലം സന്ദർശിച്ചു.
സലിം കൂടല്ലൂർ, ടി സാലിഹ്, സി.കെ അക്ബർസുലൈമാൻ , നൗഷാദ് , അഫ്സൽ, ഷെമീർ , താഹിർ , ഷാജി എന്നിവരും പങ്കെടുത്തു.
