കൈലാസയാത്രയുടെ പുണ്യം നേടി നാടിന് അഭിമാനമായി ചാലിശ്ശേരി പട്ടിശ്ശേരി സ്വദേശി ശില്പ ശിവകുമാർ

 


ഐതിഹ്യ പെരുമയാർന്ന ശുദ്ധജല പുണ്യ തടാകമായ മാനസരോവർ തീരത്ത് എത്തുകയും കൈലാസയാത്ര നടത്തി പുണ്യം നേടി നാടിന് അഭിമാനമായി ചാലിശ്ശേരി പട്ടിശ്ശേരി സ്വദേശി ശില്പ ശിവകുമാർ.

പുരാണ ഗ്രന്ഥങ്ങളിൽ മാത്രം വായിക്കുകയും ആരും എത്തിപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കൈലാസം എന്ന പുണ്യഭൂമിയിൽ തണുത്ത് വിറങ്ങലിച്ച് അംബരചുംബികളായി നിൽക്കുന്ന ഉയർന്ന മലനിരകൾക്ക് നടുവിൽ താൻ ചെറുപ്പത്തിൽ പഠിച്ച പുസ്തകങ്ങളിലും, പുരാണ വീഡിയോകളിലും മാത്രം കാണുകയും ചെയ്തിരുന്ന പവിത്രമായ മണ്ണിൽ എത്തിപ്പെടാൻ സാധിച്ചത് ജീവിത പുണ്യമായി കരുതുന്നുവെന്ന് ശില്പ ശിവകുമാർ പറഞ്ഞു.

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ചാലിശ്ശേരി സ്കൂളിന് അഭിമാനമായിരുന്ന ശില്പയുടെ ലക്‌ഷ്യം ജേർണലിസ്റ്റ് ആവുക എന്നതായിരുന്നു.

മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദം എടുത്തു കൈരളി ന്യൂസ്‌ ചാനലിലും, ബിഹൈൻഡ് വുഡ്സ്,നവ കേരള എന്നീ ചാനലുകളിലും റിപ്പോർട്ടറായും ഇപ്പോൾ ജനം ടിവി ചാനലിലും ജോലി ചെയ്തു വരികയാണ് ശില്പ ശിവകുമാർ.

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി പാറക്കാട്ടിൽ ശിവകുമാർ - ബിന്ദു ദമ്പതികളുടെ മകളാണ് ശില്പ. ശരത് ഏക സഹോദരനാണ്.

Tags

Below Post Ad