ലോക കപ്പ് ഫുട്ബോൾ മത്സരത്തിനിടെ പവർ കട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് KSEB ഓഫീസിന് മുന്നിൽ പ്രതിഷേധം

 



കൂറ്റനാട് : ലോക കപ്പ് ഫുട്ബോൾ മത്സരത്തിനിടെ പവർ കട്ട് ഏർപ്പെടുത്തിയ സർക്കാരിൻ്റെയും കെ.എസ് ഇ .ബി .യുടെയും നടപടിക്കെതിരെ ചാലിശ്ശേരി കെ.എസ്. ഇ.ബി. ഓഫീസിന് മുന്നിൽ ചാലിശ്ശേരി ഡി.വൈ. എഫ്. ഐ. പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

 പ്രതിഷേധ സൂചകമായി യുവതീയുവാക്കളും ഫുട്ബോൾ പ്രേമികളും ഫുട്ബോൾ ആരാധകരുടെ വേഷപ്പകർച്ചയിലാണ് പന്ത് തട്ടി പ്രതിഷേധിച്ചത്. അർജൻ്റീനയുടെയും, പോർട്ടുഗൽ, ബ്രസീൽ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ താരങ്ങളുടെ യൂണിഫോമണിഞ്ഞാണ് പ്രതിഷേധ സമരത്തിനെത്തിയത്.

പ്രതിഷേധം ഡി.വൈ.എഫ് .ഐ. തൃത്താല ബ്ലോക്ക്‌ സെക്രട്ടറി കെ.എ. പ്രയാൺ ഉദ്ഘാടനം ചെയ്തു. നാല് വർഷം കാത്തിരുന്ന ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനുള്ള ഫുട്ബോൾ പ്രേമികളുടെ അവസരമാണ് വൈദ്യുതി വിഛേദിക്കുന്നതിലുടെ നഷ്‌ടപ്പെടുത്തിയിരിക്കുന്നതെന്നും, സംസ്ഥാനത്ത് നിന്ന് ഇല്ലാതാക്കിയ പവർകട്ട് തിരിച്ചു കൊണ്ടു വരുന്നതിൽ പ്രതിഷിക്കുന്നതായും ഡി.വൈ.എഫ്.ഐ

ബ്ലോക്ക് കമ്മിറ്റി പറഞ്ഞു. തൃത്താല ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ആതിര ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ടി.കെ.സുധീഷ് കുമാർ, സുഖ് ദേവ്, വി. നിമേഷ്, അഖില,ശിവാസ് , ജനപ്രതിനിധികളായ എ. വിജയൻ, കാസിം ഗഫൂർ, ആനി വിനു എന്നിവർ സംസാരിച്ചു.

ചിത്രം :

ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനവസരം ഇല്ലാതാക്കി വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാക്കുന്ന കെ.എസ്.ഇ.ബിയുടെ നയത്തിൽ പ്രതിഷേധിച്ച് ഡി.വൈ. എഫ്.ഐ. പ്രവർത്തകർ ചാലിശ്ശേരിയിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധിക്കുന്നു.



Below Post Ad