ട്രെയിനിൽ ഓടിക്കയറുന്നതിനിടെ മദ്രസ അധ്യാപകൻ താഴെ വീണ് മരിച്ചു

 


തൃശൂർ : ഓടുന്ന ട്രെയിൻ ചാടിക്കയറാൻ ശ്രമിക്കവെ മദ്രസ അധ്യാപകൻ താഴെ വീണ് മരിച്ചു. പിരായിരി പള്ളിക്കുളം സ്വദേശി  ഉമ്മർ മുസ്ലിയാരുടെയും സുബൈദയുടെയും മകൻ സുഹൈബ് (34)ആണ് മരിച്ചത്,. മദ്രസ അധ്യാപകനാണ്. 

 ആലുവയിലെ ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോയ സുഹൈബ് ട്രെയിൻ തൃശ്ശൂരിൽ എത്തിയപ്പോൾ ഇറങ്ങി ഒരു ചായ കുടിക്കുകയായിരുന്നു. ട്രെയിൻ നീങ്ങുന്നത് കണ്ടു ഓടി കയറാൻ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് വീണ് അപകടമുണ്ടായത് 



Below Post Ad