പാലക്കാട് ജില്ലയിൽ മദ്രസകൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും ഇന്ന് 8 മണിക്ക്അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ വിമർശനം
ഇന്ന് എല്ലാ മദ്രസകൾക്കും ഇന്നലെ രാത്രി തന്നെ സമസ്ത അവധി നൽകിയിരുന്നു.
കളക്ടർമാർ കുറച്ചു കോമൺസെൻസ് ഉളളവരാകണം. മദ്റസകൾ രാവിലെ 6 മുതൽ തുടങ്ങും. 8 മണിക്ക് അറിയിപ്പ് നൽകിയാൽ എങ്ങനെ ശരിയാകും.ട്യൂഷൻ ക്ലാസുകൾ തുടങ്ങിയിട്ട് ഇപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞു. ഇന്നലെ രാത്രി പ്രഖ്യാപിച്ചാൽ എല്ലാവർക്കും സൗകര്യമായിരുന്നു എന്നാണ് പലരുടെയും വിമർശനം
എന്റെ പൊന്നാര കളക്ടറെ, ഇത് കൊണ്ടാണ് ഇന്നലെ നിരന്തരം അവധി ഉണ്ടെങ്കിൽ നേരത്തെ അറിയിക്കണേ അറിയിക്കണേ എന്ന് പറഞ്ഞത്. ഇന്നലെയും ഇത് പോലെ ശക്തമായ മഴയിൽ മദ്രസയിലേക്ക് കഷ്ടപ്പെട്ട് വന്ന വിദ്യാർത്ഥികളോട് ഇന്ന് അവധിയാണ്, ഇനി പെയ്ക്കോളൂ എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്... ഇത് വളരെ കഷ്ടമാണ് എന്നാണ് മറ്റൊരു കമന്റ്.
ട്യൂഷൻ ക്ലാസ്സിൽ എത്തിയിട്ടാണോ അവധി അറിയിക്കുക സാർ എന്നാണ് മറ്റൊരു കമന്റ്. ഏതയാലും അവധി പ്രഖ്യാപ്പിച്ച കലക്ടറുടെ ഫേസ്ബുക്ക് ട്രോൾ കമന്റുകൾ നിറയുകയാണ്
