പട്ടാമ്പി ഓങ്ങല്ലൂർ പോക്കുപടിയിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പോക്കുപ്പടി മാട്ടുമ്മൽ താഴത്തേതിൽ ഉസ്മാൻ ഹാജിയാണ് മരിച്ചത്.
ഇന്ന് പുലർച്ചെ പോക്കുപ്പടി പള്ളിയിലേക്ക് നമസ്ക്കാരത്തിനായി പോകുമ്പോഴാണ് അപകടം.ഇടിച്ച കാർ നിർത്താതെ പോയി.നിർത്താതെ പോയ കാർ കണ്ടെത്താൻ പട്ടാമ്പി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്
ഗുരുതരമായി പരിക്കേറ്റ ഉസ്മാനെ ആദ്യം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പെരിന്തൽമണ്ണ ആശുപത്രി മോർച്ചറിയിൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും .
