ആറങ്ങോട്ടുകര :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 11 മുതൽ ഒക്ടോബർ 10 വരെ 3 മാസങ്ങളിലായി നടത്തുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനവും, V. T.ബൽറാം MLA ക്ക് നൽകുന്ന സ്വീകരണവും, 2025 - 26 അധ്യായന വർഷത്തിലെ SSLC, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കലും, അവർക്കുള്ള പഠനോപകരണ വിതരണവും, "ഓപ്പറേഷൻ തൂഫാൻ "ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.
ആറങ്ങോട്ടുകര വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടി V. T ബിൽറാം MLA ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന "ഓപ്പറേഷൻ തൂഫാൻ " ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാരി സമൂഹം പങ്കാളിയാവുന്നു എന്നത് വളരെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്നും, മയക്കുമരുന്നിന്റെ ലഹരിയിൽ നിന്നും വിദ്യാർത്ഥികളും, യുവ സമൂഹവും ഫുട്ബോളിന്റെയും, സംഗീതത്തിന്റെയും, വായനയുടെയും, പൊതുപ്രവർത്തനത്തിന്റെയും, മറ്റു കലാ - കായികപരവുമായ നല്ല ലഹരികളിലേക്ക് മാറി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും V. T. ബൽറാം എം എൽ എ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വ്യാപാരോത്സവത്തിന്റെ സമ്മാനകൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
KVVES നിയോജക മണ്ഡലം പ്രസിഡണ്ട് K.R. ബാലൻ മുഖ്യപ്രഭാഷണം നടത്തി. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് K. P. വിപിലേഷ് പോസ്റ്റർ പ്രകാശനം ചെയ്തു, യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് V. P. നൗഫൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. 2025 - 26 അധ്യായനവർഷത്തിലെ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം വിശിഷ്ട വ്യക്തിത്വങ്ങൾ നിർവഹിച്ചു.
തിരുമീറ്റകോട് ഗ്രാമപഞ്ചായത്ത് അംഗം K. P. ജിഷ, KVVES ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷബീർ ചാലിശ്ശേരി, ആറങ്ങോട്ടുകര യൂണിറ്റ് ട്രഷറർ V. V പ്രശോഭ് കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
KVVES യൂണിറ്റ് കോഡിനേറ്റർ അഷ്റഫ് ദേശമംഗലം, രക്ഷാധികാരി T. E. സക്കരിയ ഹാജി, വൈസ് പ്രസിഡണ്ട് M. മോഹനൻ, ജോ: സെക്രട്ടറി P. K. രാമചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ P. M. സക്കരിയ, E. P. സുരേഷ്, K. വിജീഷ്, M. മൊയ്തീൻ, E. V. സന്ദീപ്, P. ഫിറോസ്, മുസ്തഫ, യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി, A. H. ഷറഫുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
