കൂടല്ലൂർ മണ്ണിയംപെരുമ്പലത്ത് വാഹനാപകടം. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം.
കനാൽ സ്ട്രീറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറിയ പിക്കപ്പ് വാഹനത്തെ ഇടിക്കാതിരിക്കാൻ കാർ ബ്രെയ്ക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
തൃത്താല ഭാഗത്ത് നിന്നും കുമ്പിടി ഭാഗത്തേക്ക് പോകുകയായിരുന്ന തൃത്താല സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു . കാർ യാത്രക്കാർ ഭാഗ്യം കൊണ്ടാണ് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്
