നാടിനെ നടുക്കിയ ദമ്പതിമാരുടെ മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

 


ന്യൂഡൽഹി : ഗുരുഗ്രാമിലെ മലയാളി ദമ്പതിമാരുടെ മരണത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം(30) ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഫർഹാന(28) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്.


കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം(30) ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഫർഹാന(28) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്.


മരണത്തിന് മുൻപ് സുഹൈല്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് അയച്ച ഇമെയിലിന്റെ വിശദാംശങ്ങളും പൊലീസിന്റെ മറ്റുകണ്ടെത്തലുകളുമാണ് ദേശീയമാധ്യമങ്ങളുടെ പുതിയ റിപ്പോർട്ടുകളിലുള്ളത്.


കഴിഞ്ഞദിവസമാണ് ദമ്പതിമാരെ ഗുരുഗ്രാം എം3എം മരീന റെസിഡൻഷ്യല്‍ സൊസൈറ്റിയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. ഫർഹാനയുടെ ജന്മദിനത്തിലാണ് സംഭവം നടന്നതെന്നും പൊലീസിനെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.


മുഹമ്മദ് അസ്ലമും ഫർഹാനയും ടെക്കികളാണ്. നേരത്തേ ബെംഗളൂരുവില്‍ ജോലിചെയ്തിരുന്ന ഇരുവരും മൂന്നുമാസം മുൻപാണ് ഗുരുഗ്രാമിലേക്ക് വന്നത്. ദമ്പതികള്‍ തമ്മില്‍ നല്ലബന്ധത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ബന്ധുക്കള്‍ക്ക് അറിയില്ല. അതേസമയം, അസ്ലം കഴിഞ്ഞ ഒന്നവരവർഷമായി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കളെ ഉദ്ധരിച്ച്‌ ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. ജോലി സംബന്ധമായ അമിതമായ സമ്മർദമാകാം ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.


കഴിഞ്ഞദിവസമാണ് ദമ്പതിമാരെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ സഹപ്രവർത്തകർ വിവരമറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ ഫ്ളാറ്റുടമയാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടത്. കഴുത്തില്‍ മുറിവേറ്റനിലയില്‍ ഫ്ളാറ്റിലെ തറയില്‍ കിടക്കുന്നനിലയിലായിരുന്നു ഫർഹാനയുടെ മൃതദേഹം. അസ്ലമിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.


സംഭവത്തിന് മുൻപ് അസ്ലം ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് ഒരു ഇമെയില്‍ അയച്ചിരുന്നു. ഞങ്ങള്‍ ഈ ലോകം വിട്ടുപോകുന്നു എന്നായിരുന്നു ഇമെയില്‍ സന്ദേശത്തിലുണ്ടായിരുന്നത്. സമാനമായ കുറിപ്പ് ഇവരുടെ ഫ്ളാറ്റില്‍നിന്നും കണ്ടെടുത്തു. ഇതിനുപുറമേ ഫർഹാനയുടെ വസ്ത്രത്തില്‍ ഐ ലവ് യൂ എന്ന് എഴുതിയതായും പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ഫ്ളാറ്റില്‍നിന്ന് മൂന്ന് ലാപ്ടോപ്പുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, കയർ, ഡയറി, രണ്ട് കത്രികകള്‍, പെൻഡ്രൈവ് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


ഐടി ജീവനക്കാരനായ അസ്ലം കോഴിക്കോട് എൻഐടി, ഇൻഡോർ ഐഐഎം എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഫർഹാനയും ഒരു സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു. ഏറെനാളായി യുവതി വർക്ക് ഫ്രം ഹോമിലായിരുന്നു. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Tags

Below Post Ad