മുസാബഖയും, ഉലമ ഉമറ സംഗമവും നടന്നു : കൂടല്ലൂർ ബഹ്ജത്തുൽ ഇസ്ലാം മദ്രസ ജേതാക്കൾ

 


തൃത്താല :തൃത്താല റൈഞ്ച് തല മുസാബഖ കലാ മേള വി. കെ കടവ് ലുസൈൽ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. വി കെ കടവ് മഹല്ല് പ്രസിഡന്റ്‌ മുസ്തഫ കമാൽ പതാക ഉയർത്തി പരിപാടി ആരംഭിച്ചു. തുടർന്ന് നടന്ന ഉലമ ഉമറ സംഗമവും ഉദ്ഘാടന സെഷനും റൈഞ്ച് പ്രസിഡന്റ് റിയാസ് ദാരിമിയുടെ അധ്യക്ഷതയിൽ സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ വല്ലപ്പുഴ ഉദ്ഘാടനം നിർഹിച്ചു. അഡ്വകെറ്റ് നാസർ കാളമ്പാറ ക്ലാസ്സിന് നേതൃതം നൽകി. സമസ്ത ജില്ലാ മുശാവറ മെമ്പർ അബ്ബാസ് മളാഹിരി,എ സ് കെ എം എം എ റൈഞ്ച് പ്രസിഡന്റ്‌ കുട്ടി കൂടല്ലൂർ, സെക്രട്ടറി സമദ് മാസ്റ്റർ, ആശംസകൾ അർപ്പിച്ചു,അബ്ബാസ് ദാരിമി, നസ്രത് അമീൻ ഹുദവി,ബീരാവുണ്ണി തൃത്താല, മൊയ്‌ദീൻ കുട്ടി കക്കാട്ടിരി,എന്നിവർ സംബന്ധിച്ചു, റൈഞ്ച് സെക്രട്ടറി മൻസൂർ ഫൈസി സ്വാഗതവും ട്രഷറര്‍ അബൂബക്കർ നാലകത് നന്ദിയും പറഞ്ഞു.


തുടർന്ന് നടന്ന കാലമേ ളയിൽ പതിനഞ്ച് മദ്രസകളിൽ നിന്ന് 400 പ്രതിഭകൾ പങ്കെടുത്തു. ബഹ്ജത്തുൽ ഇസ്ലാം മദ്രസ കൂടല്ലൂർ ജേതാക്കളായി, അൽ മദ്രസത്തുൽ ഇലാഹിയ്യ തൃത്താല ടൗൺ രണ്ടാം സ്ഥാനവും, ബുസ്താനുൽ ഉലൂം മദ്രസ്സ വി കെ കടവ് മൂന്നാം സ്ഥാനവും കരസ്തമാക്കി,ചിറ്റപ്പുറം മിസ്ബാഹുൽ ഹുദ മദ്രസ്സ വിദ്യാർത്ഥി മുഹമ്മദ്‌ ഹിഷാംമും,മുഅല്ലിം വിഭാഗത്തിൽ പട്ടിത്തറ ഇസ്സത്തുൽ ഇസ്ലാം മദ്രസ അധ്യാപകൻ മൻസൂർ ഫൈസിയും കലാ പ്രതിഭകളായി.


 സമാപന സെഷൻ എസ് കെ എം എം എ റൈഞ്ച് പ്രസിഡണ്ട് കുട്ടി കൂടല്ലൂരിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഇസ്മായിൽ വിളയൂർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുഫത്തിഷ് അബ്ബാസ് ഫാളിലി മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു ടി താഹിർ, എസ് കെ എം എം എ സെക്രട്ടറി സമദ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു, സ്വാഗതസംഘ കൺവീനർ ഷറഫുദ്ദീൻ ഫൈസി ഫൈനൽ റിസൾട്ട് പ്രഖ്യാപിച്ചു, റിയാസ് ദാരിമി, അബ്ബാസ് ദാരിമി,ഹൈദറസ് വി കെ കടവ്, ബിരാവുണ്ണി തൃത്താല,സൈതലവി വി കെ കടവ്, മുജീബ് മാസ്റ്റർ, നഹാസ് കൂടല്ലൂർ എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം വർക്കിംഗ് കൺവീനർ നസ്രത്ത് അമീൻ ഹുദവി സ്വാഗതവും വികെ കടവ് മഹല്ല് പ്രസിഡന്റ് മുസ്തഫ കമാൽ നന്ദിയും പറഞ്ഞു.

Tags

Below Post Ad