മഹാസമ്മേളന പ്രചാരണത്തിന് മഹല്ലുകൾ കൈകോർക്കണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. Knews.


 

ഇരുമ്പകശ്ശേരി: കോഴിക്കോട് നടക്കുന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി സമാപന മഹാസമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മഹല്ലുകൾ ഏറ്റെടുക്കണമെന്നും വിജയത്തിനായി കൂട്ടായ മുന്നേറ്റം നടത്തണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് വിളംബര ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം *പാലക്കാട് ജില്ലയിലെ ഇരുമ്പകശ്ശേരി മഹല്ലിൽ* നിർവഹിക്കുകയായിരുന്നു അദ്ദേഹം.


സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ കോഴിക്കോട് നടക്കുന്ന മഹാസമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും മഹല്ലുകളെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുന്നതിനുമാണ് സംസ്ഥാന വ്യാപകമായി വിളംബര ദിനം സംഘടിപ്പിച്ചത്.


പരിപാടിയിൽ എസ്.എം.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം *സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ*, സംസ്ഥാന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ *ബഷീർ കല്ലേപ്പാടം*, ജില്ലാ സെക്രട്ടേറിയറ്റ് അംഗം *അബ്ദുസ്സമദ് മാസ്റ്റർ തൃത്താല,* ദഅ്‌വ സമ്മിറ്റ് ജില്ലാ ചെയർമാൻ *സയ്യിദ് ഫാറൂഖ് തങ്ങൾ,* എം.പി.എ തങ്ങൾ, മഹല്ല് ഖതീബ് *അജ്മൽ ഹുദവി*, മഹല്ല് പ്രസിഡന്റ് അബ്ദുൽ കരീം, ജനറൽ സെക്രട്ടറി വി.പി. ബാവ, പി. കോയക്കുട്ടി, റസാഖ്, ഹനീഫ പള്ളത്ത്, നിസാർ പള്ളത്ത്, ഇ.പി. മൂസക്കുട്ടി, മുസ്ഥഫ തങ്ങൾ, അബൂബക്കർ ബാഖവി, തലശ്ശേരി യതീംഖാന മാനേജർ ടി.പി. ഹംസ, റഹൂഫ്, നിസാമുദ്ദീൻ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Below Post Ad