വടക്കഞ്ചേരി കൊടിക്കാട്ട് കാവ് കവറത്തറ രാജേഷ് ആണ് മരിച്ചത്.
ഇന്ന് 3.30ഓടെയാണ് അപകടമുണ്ടായത്.
രാജേഷ് സുഹൃത്തിനൊപ്പം വീടിനുസമീപത്തെ കുളത്തിൽ കുളിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തിന് നീന്തൽ അറിയാത്തതിനാൽ രക്ഷിക്കാനും കഴിഞ്ഞില്ല
ഇയാൾ ബഹളം വച്ചതിനെതുടർന്ന് നാട്ടുകാർ ഓടിക്കൂടി
പിന്നീട് ഫയർഫോഴ്സ് എത്തി യാണ് ഇയാളെ പുറത്തെടുത്തത്
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
