ചാലിശേരി ഗവൺമെൻറ് എൽ.പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കളറിങ് മൽസരം സംഘടിപ്പിച്ചു.
. 2026 ഫെബ്രുവരി മുതൽ 2027 മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയയിൽ ഉൾപ്പെടുന്ന ബാലവാടികളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കളറിംഗ് മത്സരം സംഘടിപ്പിച്ചത്.
വിവിധ അങ്കണവാടികളിൽ നിന്നായി 52 കുരുന്നുകൾ മത്സരത്തിൽ പങ്കെടുത്തു.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു മത്സരം ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് .വി.എസ്. ശിവാസ് അധ്യക്ഷത വഹിച്ചു
തൃത്താല ഉപജില്ല വിദ്യഭ്യാസ ഓഫീസർ കെ. പ്രസാദ് മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം നടത്തി
വട്ടമാവ് അങ്കണവാടിയിലെ ദാനിയ ഒന്നാം സ്ഥാനവും,
കവുക്കോട് അങ്കണവാടിയിലെ ഫാത്തിമ ഹിഷ രണ്ടാം സ്ഥാനവും,
വട്ടമാവ് അങ്കണവാടിയിലെ ഐസ കെ ഷിനോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ചിത്രകാരനും സ്കൂളിലെ പൂർവ്വവിദ്യാർഥിയുമായ ഹരി കവുക്കോട് മത്സരത്തിന് നേതൃത്വം നൽകി
ചടങ്ങിൽ എം പി ടി എ പ്രസിഡന്റ് നെസീമ ഷംജിത് , ഹെഡ്മാസ്റ്റർ ഇ. ബാലകൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
.
