കൂട്ടക്കടവ് യുവജന ഭവൻ "നെഹ്റു സ്മൃതി" സംഘടിപ്പിച്ചു. Knews


 കൂട്ടക്കടവ് യുവജന ഭവൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് `നെഹ്റു സ്മൃതി, 

പരിപാടി സംഘടിപ്പിച്ചു.

ജവഹർലാൽ നെഹ്റു അനുസ്മരണം, അങ്കണവാടികൾക്കുള്ള സ്നേഹസമ്മാന വിതരണം,

 അങ്കണവാടി ടീച്ചർമാരെ ആദരിക്കൽ, കുട്ടികളുടെ വിവിധ ക്ലബ്ബുകൾക്കുള്ള ഫുട്ബോൾ വിതരണം തുടങ്ങി വിപുലമായ പരിപാടികളോടെ

കൂട്ടക്കടവ് സെൻ്ററിലാണ്

 "നെഹ്‌റു സ്‌മൃതി " നടത്തിയത്. 

കെപിസിസി വൈസ് പ്രസിഡണ്ട്

 വി ടി ബൽറാം എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.  

 കൂടല്ലൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് കെ പി സത്യൻ ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ കെ ശിഹാബ് അധ്യക്ഷത വഹിച്ചു. 

ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ പി ഗോപാലകൃഷ്ണൻ, 

ആനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സലീം കൂടല്ലൂർ,

 മഹിള കോൺഗ്രസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി എം ടി ഗീത,

കപ്പൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജിഷി ഗോവിന്ദ്,  

മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വനജ മോഹൻ, 

 പഞ്ചായത്ത് മെമ്പർമാരായ 

പി എൻ അംബിക, പി റഷീദ്, 

മനോജ് നയ്യൂർ, 

സുനിത ആനക്കര, മുതിർന്ന കോൺഗ്രസ് നേതാക്കളായ 

എം കെ രാഘവൻ നായർ, 

പി പി അലി ഹാജി,

 വാസു നായർ, 

കെ പി ഗോവിന്ദൻ, റസാക്ക് കൂടല്ലൂർ,

സി കെ സൈനുദ്ദീൻ, കുഞ്ഞിമരക്കാർ തുടങ്ങിയവർ സംസാരിച്ചു.

Below Post Ad