തൃശ്ശൂര്‍ / തശ്ശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മദ്യലഹരിയില്‍ ബസ് ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട പ്രതിയെ പിന്തിരിപ്പിക്കാനെത്തിയ ട്രാഫിക് പോലീസുകാരന്‍ പ്രവീണിനെയാണ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച വനിതാ സിവില്‍ പോലീസ് ഓഫീസറേയും ഇയാള്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പോലീസുകാരന്‍ പ്രവീണിന് നാല് തുന്നലുകളുണ്ട. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത്.
പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷവും ഇയാള്‍ അക്രമാസക്തനായി പെരുമാറിയതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതി ഹരിഗോവിന്ദിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
