പാലക്കാട് വടക്കഞ്ചേരിയിൽ സ്വകാര്യ ബസ്റ്റും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്



വടക്കഞ്ചേരി (പാലക്കാട്): വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ ഇന്ന് (20/11/2026) രാവിലെ 10 മണിയോടെയുണ്ടായ ബസ് അപകടത്തിൽ 28 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.


​പുതുക്കോട് - കണ്ണമ്പ്ര - വടക്കഞ്ചേരി റൂട്ടിൽ ലോക്കൽ സർവീസ് നടത്തുന്ന 'എസ്.കെ' (SK) എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

​സംഭവത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 

അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

 

Tags

Below Post Ad