അധ്യാപികക്ക് കോവിഡ്. കൂറ്റനാട് വട്ടേനാട് എൽ.പി.സ്കൂൾ അടച്ചു.


കൂറ്റനാട് വട്ടേനാട് എൽപി സ്കൂളിലെ അധ്യാപികക്ക്‌ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂൾ താൽക്കാലികമായി അടച്ചു. സ്കൂളിലെ അധ്യാപികക്കുണ്ടായ പനിയെതുടർന്ന് ടെസ്റ്റ് ചെയ്തതിൽ ആണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

മുഴുവൻ അധ്യാപക അധ്യാപികമാരും വിദ്യാർഥികളും കൊറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നെഗറ്റീവ് ഫലം അനുസരിച്ച് സ്കൂളുകൾ തുറക്കുമെന്ന് വട്ടേനാട് ജിഎൽപിസ് സ്കൂൾ പ്രിൻസിപ്പൽ രാജൻ മാഷ് അറിയിച്ചു

Tags

Below Post Ad