ഓപ്പറേഷൻ കുബേര ; ചാലിശ്ശേരി പോലീസ് കേസടുത്തു


 അധികൃതമായി പണം പലിശയ്‌ക്ക് നൽകിയ ആൾക്കെതിരേ ചാലിശ്ശേരി പോലീസ് കേസെടുത്തു. കറുകപുത്തൂർ വടക്കേപായങ്കളത്ത് വീട്ടിൽ കൃഷ്ണനുണ്ണിക്കെതിരെയാണ്‌ (65) കേസെടുത്തത്. ചാലിശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്‌ക്ക് കറുകപുത്തൂരിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന് തുകയെഴുതാതെ ഒപ്പിട്ട രണ്ട്‌ ചെക്ക്‌ ലഭിച്ചു. പോലീസിന് ലഭിച്ച ചെക്കുകൾ പ്രതിയുമായി പണമിടപാട്‌ നടത്തിയ ആളുകളുടെ പേരിലുള്ളവയാണെന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എം. വിനു പറഞ്ഞു. പ്രതിയെ പട്ടാമ്പി കോടതി റിമാൻഡ്‌ ചെയ്തു.



Tags

Below Post Ad