വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന;കുറ്റിപ്പുറത്ത് മൂന്ന് യുവാക്കൾ പിടിയിൽ


 സ്‌കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിതരണം ചെയ്യുന്ന സംഘങ്ങളും സജീവമാകുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറത്ത് മൂന്ന് പേർ  പിടിയിലായി.

ആനക്കര ചെക്കോട്  സ്വദേശി കുന്നത്ത് സിറാജ് (19),തൃപ്പങ്ങോട് സ്വദേശി വിഷ്ണു (22),പാണ്ടികശാല സ്വദേശി ശറഫുദ്ധീൻ (29) എന്നിവരെയാണ് കുറ്റിപ്പുറം എസ്. ഐ  നിഖിലിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച് വരുത്തി ലഹരി വിമുക്തി ചികിത്സക്കായി അയച്ചു 

Below Post Ad