കല്ലടത്തൂരിൽ രണ്ട് വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് പേപട്ടിയുടെ കടിയേറ്റു.


 കല്ലടത്തൂരിൽ രണ്ട് വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് പേപട്ടിയുടെ കടിയേറ്റു.നിരവധി വളർത്തു മൃഗങ്ങളേയും പേപ്പട്ടി കടിച്ചിട്ടുണ്ടാകാം എന്നു സംശയിക്കുന്നു.കടിയേറ്റവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ തേടി. പേപ്പട്ടിയെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.എത്രയും പെട്ടന്ന് പേപ്പട്ടിയെ പിടിക്കാൻ വേണ്ട സത്വര നടപടി സ്വീകരിക്കാൻ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും പുറത്തിറങ്ങുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും വാർഡ് മെമ്പർ ജയൻ  അറിയിച്ചു.



Tags

Below Post Ad