മസ്ക്കറ്റ് : ഒമാനിലെ ബർക്കയിൽ ഉണ്ടായ പ്രളയത്തിൽ കാണാതായ തൃത്താല സൗത്തിലെ തച്ചറത്തൊടിയിൽ റംലത്തിൻ്റെ മൃതദേഹം കണ്ടത്തിയതായി മസ്കറ്റ് കെ എം സിസി പലക്കാട് ജില്ല പ്രസിഡൻ്റ് ഫൈസൽ മുണ്ടൂർ അറിയിച്ചു. ബർക്ക ആസ്പത്രി മോർച്ചറിയിൽ മൃതദേഹം എത്തിച്ചു. തുടർനടപടി സ്വീകരിച്ചു തുടങ്ങി.
മരിച്ച മകൻ ഫഹദ് യൂസുഫിൻ്റെയും മാതാവ് റംലത്തിൻ്റെയും മയ്യിത്ത് അവിടെ തന്നെ മറവ് ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം
ഒമാനിലെ മിന്നൽ പ്രളയത്തിൽ വാഹനം ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി.ബർകയിൽ താമസിക്കുന്ന തൃത്താല സൗത്ത് തച്ചറത്തൊടിയിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ വടക്കേക്കര റംലത്ത് (58) ആണ് മരിച്ചത്. കടൽഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ അപകടത്തിൽ റംലയുടെ മകൻ യൂസുഫ് (ഫഹദ്-37)യും, ലുബിഷാദിന്റെ ഭാര്യ ഷംല (32)യും മരിച്ചിരുന്നു.
കരിമ്പ കോട്ടാപാടം മാളിയേക്കൽ ഷംന ലുബിഷാദ് ഉൾപ്പെടെ മൂന് പേരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന 6 പേര് രക്ഷപ്പെട്ടു. ഷംനയുടെ മുതദേഹം ഇന്ന് പുലർചെ നാട്ടിലത്തി.വൈകീട്ട് ഖബറടക്കും
ലുബ്ഷാദിൻ്റെയും യൂസുഫിൻ്റെയും കൂടുംബങ്ങൾ ഒരുമിച്ച പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻ്റെ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം. വലിയ നീർച്ചാൽ കുറുകെ കടക്കുന്നതിനിടെ കുത്തി ഒലിച്ചത്തിയ മല വെള്ളപ്പാച്ചലിൽ കാർ ഒഴുകി പോവുകയായിരുന്നു. 4 കുട്ടികൾ ഉൾപ്പടെ 9 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 2 കിലോമീറ്ററോളം ദുരത്തിൽ കാർ ഒഴുകി പോയി. ശനിയാഴ്ച രാത്രി 8 മണിയോടാണ് സംഭവം.
ഷംലയുടെയും ഫഹദ് യൂസഫിൻ്റേയും മുതദേഹം സംഭവ ദിവസം തന്നെ കിട്ടിയിരുന്നു. യൂസഫിൻ്റെ മാതാവ് റംലത്ത് ഒഴുക്കിൽ പെടുകയായിരുന്നു.
ഒമാൻ പോലീസിൻ്റെ തെരച്ചിൽ സംഘത്തോടപ്പം മസ്ക്കറ്റ് കെ എം സി സി സന്നന്ധ പ്രവർത്തകരും രാപകൽ വ്യത്യാസമില്ലാതെ കൂടെ ഉണ്ടായിരുന്നു.
