യാത്രകളെ സ്നേഹിച്ച ഷംല; നാടിന്റെ നൊമ്പരമായി അവസാന യാത്ര

 



തൃത്താല: ഒമാനിലെ മിന്നൽ പ്രളയം സൃഷ്ടിച്ച ആഘാതത്തിലാണു തൃത്താല. പ്രിയപ്പെട്ട രണ്ടു പേരുടെ വിയോഗം ഇനിയും നാടിന് ഉൾക്കൊള്ളാനായിട്ടില്ല 

ഒമാനിൽ തൃത്താല സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം കനത്ത മഴയിൽ ഒഴുക്കിൽപെട്ട് രണ്ട് പേരാണു മരിച്ചത്, ഒരാളെ കാണാതായി.നാലു കുട്ടികൾ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന 6 പേരെ രക്ഷപ്പെടുത്തി.

തൃത്താല കോട്ടപ്പാടം മാളിയേക്കൽ ബാവയുടെ മകൻ ലുബിഷാദിന്റെ ഭാര്യയും കുമ്പിടി  താഴത്തേതിൽ അബൂബക്കറിന്റെ മകളുമായ ഷംല(32), തൃത്താല തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (37) എന്നിവരാണു മരിച്ചത്. യൂസഫിന്റെ മാതാവ് റംലത്തിനെയാണു (58) കാണാതായത്.

പുതിയ സ്‌ഥലങ്ങൾ കാണാനും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഏറെ ഇഷ്ടമായിരുന്നു ഷംലയ്ക്ക്.

ജീവിതത്തിലെ സന്തോഷ യാത്രകളിലൊന്നാണ് അവളുടെ അവസാന യാത്രയായി മാറിയത്. തൃത്താല പട്ടിത്തറ കൊട്ടപ്പാടം സ്വദേശിയായ ഷംല, എപ്പോഴും ചിരിക്കുന്ന മുഖവുമായി കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രിയങ്കരിയായിരുന്നു.

11 വർഷമായി വിദേശത്തു ബിസിനസ് നടത്തുകയാണു ഭർത്താവ് ലുബിഷാദും ഷംലയും.

ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള യാത്രകളിലെ മുഹൂർത്തങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമായിരുന്നു. ഒമാനിലെ ബർകയിൽ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോൾ, ഒരു നിമിഷംകൊണ്ട് യാത്ര ദുരന്തമായി മാറി. കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വാഹനം കുത്തൊഴുക്കിൽ കുടുങ്ങി.ഷംലയുടെ ജീവൻ നഷ്‌ടമായി. ലുബിഷാദും മക്കളും അടക്കം ആറുപേർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.

മക്കളായ അഞ്ചു വയസ്സുകാരി ഫെബയയെയും9 വയസ്സുകാരി ഫാദുലിയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ ലുബിഷാദ് വിതുമ്പുന്നു.അപകടത്തിൽ മരിച്ച തൃത്താല സ്ഫപേ സ്വദേശി ഹദ് യൂസഫ് ലുബിഷാദിന്റെ കുടുംബ സുഹൃത്താണ്. ഫഹദിൻ്റെ മാതാവാണു കാണാതായ റംലത്ത്.

റംലക്ക് വേണ്ടിയുള്ള തിരച്ചിൽ  സിവിൽ‌ ഡിഫൻസ് ആന്റ് ആംബുലൻസ് അതോരിറ്റി ഊർജിതമാക്കിയിട്ടുണ്ട്

ഷംലയുടെ മയ്യിത്ത് ഇന്ന് രാവിലെ നാട്ടിലെത്തി. പെതുദർശനം വൈകീട്ട് 3.30ന് കരിമ്പ മാളിയേക്കൽ ബാവയുടെ വീട്ടിൽ. മയ്യിത്ത് നമസ്ക്കാരം - ഖബറടക്കം 5 മണിക്ക് പട്ടിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ 


Below Post Ad