എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ കൂറ്റനാട് നടന്നു

 


കൂറ്റനാട്: തൃത്താല മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ കൂറ്റനാട് കണിച്ചിറക്കൽ മാളിന് സമീപമുള്ള ഗ്രൗണ്ടിൽ നടന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ കെ. രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. ഇ ടി ഹൈദ്രോസ് അധ്യക്ഷത വഹിച്ചു.


എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്, കോൺഗ്രസ് നേതാവും മുൻ ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പി എൻ മോഹനൻ സ്വാഗതവും എ കെ ദേവദാസ് നന്ദിയും അറിയിച്ചു. എം ബി രാജേഷിന്റെ വിജയത്തിനായി 3001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുകയും 501 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തതായി അറിയിച്ചു. ഇ ടി ഹൈദ്രോസ് ചെയർമാനായും എം ആർ മുരളി കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. 


ടി പി കുഞ്ഞുണ്ണി, പി ആർ കുഞ്ഞുണ്ണി, കെ മുഹമ്മദ്, വി പി റജീന, വി ഹൈദ്രോസ്, ഡോ. സുഷമ, ഡോ. രാമകൃഷ്ണൻ, യു ഹൈദ്രോസ് എന്നിവർ വൈസ് ചെയർമാൻമാരും വി കെ ചന്ദ്രൻ, പി എൻ മോഹനൻ, എം കെ പ്രദീപ്, പി കെ ബഷീർ, കെ പി ശ്രീനിവാസൻ, എ കെ ദേവദാസ്, ടി പി മുഹമ്മദ്, അലി ഇക്‌ബാൽ മാസ്റ്റർ, എ കെ ഷാനിബ്, ശ്രീജി കടവത്ത്, സി കെ വിജയൻ എന്നിവർ ജോയിന്റ് കൺവീനർമാരുമായി തെരഞ്ഞെടുക്കപ്പെട്ടു.

Below Post Ad