മെമ്പർന്മാർക്ക് അനുവദിച്ച പല വികസനവും ബ്ലോക്ക് പ്രസിഡന്റ് സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയാണെന്നും പല റോഡുകളും പൊട്ടിപൊളിഞ്ഞു കിടക്കുമ്പോൾ അവിടെ നന്നാക്കാതെ അത്യാവിശ്യമില്ലാത്ത സ്ഥലങ്ങളിൽ ഫണ്ട് ലാപ്സാക്കുകയാണെന്നും ഇതിനെതിരെ ജനങ്ങളുടെ സഹകരണത്തോടെ പ്രക്ഷോപങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആലൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ മാളിയേക്കൽ ബാവ ഫേസ്ബുക്കിൽ പ്രതികരിച്ചു
തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ ആലൂർ ഡിവിഷനിൽ ഐക്യജനാധിപത്യ മുന്നണി നൽകിയ സീറ്റിൽ നിന്ന് ഈ ഡിവിഷനിലെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയായി താൻ ജയിച്ച് വന്നത് ഇപ്പോഴും വിശ്വസിക്കാനും അംഗീകരിക്കാനും സാധിക്കാത്ത തരത്തിൽ തരംതാണ രീതിയിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രവർത്തിക്കുന്നതെന്ന് മെമ്പർ ആരോപിച്ചു