നിർമ്മാണം പൂർത്തീകരിച്ച തൃത്താല ഗവൺമെന്റ് കോളേജിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 24 ന് നടക്കുമെന്ന് തൃത്താല ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ജയകൃഷ്ണൻ അറിയിച്ചു.ഉദ്ഘാടനത്തിനു മുന്നോടിയായി സ്വാഗതസംഘ യോഗം ഡിസംബർ 13 ന് വൈകീട്ട് മൂന്ന് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.