വെള്ളിയാങ്കല്ല് തടയണയുടെ പത്ത് ഷട്ടറുകൾ അടച്ചു


നീരൊഴുക്ക് കുറഞ്ഞതോടെ തൃത്താല വെള്ളിയാങ്കല്ല് തടയണയുടെ 10 ഷട്ടറുകൾ താഴ്ത്തി.വേനലിന് കരുതലായി തടയണയിൽ ജലസംഭരണം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ഷട്ടറുകൾ താഴ്ത്തിത്തുടങ്ങിയത്. 27 ഷട്ടറുകളാണ് വെള്ളിയാങ്കല്ല് തടയണയ്ക്കുള്ളത്. പരമാവധി 3.5 മീറ്റർ സംഭരണശേഷിയുള്ള തടയണയിലെ ഇപ്പോഴത്തെ ജലനിരപ്പ് ഒരു മീറ്ററിൽത്താഴെയാണ്.

ജലനിരപ്പ് താഴ്ന്ന് തടയണയ്ക്കകത്തെ മണൽത്തിട്ടകൾ പുറത്തുകാണാൻ തുടങ്ങിയതോടെ ഷട്ടറുകൾ മുഴുവൻ അടച്ച് ജലസംഭരണം ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. അതേസമയം, 

ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്ത്തി ജലനിരപ്പിലെ ഉയർച്ച പരിശോധിച്ചശേഷം മാത്രമേ മുഴുവൻ ഷട്ടറുകളും അടച്ച് പൂർണമായ തോതിലുള്ള ജലസംഭരണം ആരംഭിക്കൂ.


 

Tags

Below Post Ad