തൃത്താല കുമ്പിടി പാതയിലെ കൂമൻതോടിന്റെ പാർശ്വഭിത്തി നിർമ്മാണം ഒരാഴ്ചക്കകം പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
നിർമ്മാണ പുരോഗതി മന്ത്രി നേരിട്ടെത്തി പരിശോധിച്ചു.26 മീറ്റർ നീളമുളള പാർശ്വ ഭിത്തി നിർമ്മാണം പൂർത്തിയാക്കാൻ നാല് മാസം അനുവദിച്ചിട്ടുണ്ടെങ്കിലും 45 ദിവസം ആകുമ്പോഴേക്കും നിർമ്മാണം ഏറെക്കുറെ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.