കുമാൻതോട് പാലം സൈഡ് ഭിത്തി നിർമ്മാണം മന്ത്രി എം.ബി രാജേഷ് സന്ദർശിച്ചു

 



കൂടല്ലൂർ : ഗാബിയോൺ കേജ് സാങ്കേതിക വിദ്യയിൽ നിർമ്മാണം അതിവേഗത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന കൂമാൻ തോട് സൈഡ് ഭിത്തി നിർമ്മാണം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശിച്ചു

2018ലെ പ്രളയത്തിലാണ് സൈഡ് ഭിത്തി തകർന്നത്. കിഫ്ബി ഫണ്ടിൽ നിന്നും 51 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്. സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂത്തിയായി ക്കൊണ്ടിരിക്കുന്ന കുറ്റിപ്പുറം - കുമ്പിടി - തൃത്താല - പട്ടാമ്പി റോഡിൻ്റെ നിർമ്മാണ പ്രവൃത്തികൂടി കണക്കിലെടുത്ത് വീതി കൂട്ടിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. 120 ദിവസം നിർമ്മാണം കരാർ കാലാവധിയുള്ള പദ്ധതി 

 45 ദിവസത്തിനുള്ളിൽ തന്നെ നിർമ്മാണം വേഗത്തിലാക്കാക്കി ഗതാഗത്തിന് തുറന്ന് കൊടുക്കുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.




Below Post Ad