ചാലിശേരി അഖിലേന്ത്യ ടൂർണ്ണമെൻ്റ് ഫൈനൽ റോയൽ ട്രാവൽസ് കോഴിക്കോട് ജേതാക്കളായി

 


കൂറ്റനാട് : ചാലിശേരി സോക്കർ അസോസിയേഷൻ ഒരുക്കിയ ആരവം 2025 മൂന്നാമത് അഖിലേന്ത്യ ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫൈനൽ മൽസരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ജേതാക്കളായി. 

തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , എസ്. എഫ്.എ സംസ്ഥാന പ്രസിഡൻ്റ് കെ.എം ലെനിൻ , വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട് , കെ പി സി സി നിർവ്വാഹ സമിതിയംഗം സി.വി. ബാലചന്ദ്രൻ , ജനപ്രതിനിധികൾ , രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ വിശ്ഷിടാതിഥികളായി ടീമംഗങ്ങളെ പരിചയപ്പെട്ടു. 

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് എഫ്.സി നെല്ലികുത്തിനെ തോൽപ്പിച്ച് റോയൽ ട്രാവൽസ് കോഴിക്കോട് ജേതാക്കളായി 

ഏപ്രിൽ അഞ്ചിന് ആരംഭിച്ച കാൽപന്ത് കളി കാണുവാൻ ആയിരകണക്കിന് കായിക പ്രേമികളാണ് കളികാണെനെത്തിയത്.

ടൂർണമെൻ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും , കായിക രംഗത്തെ വളർച്ചക്കു വേണ്ടിയാണ് സംഘാടകർ ഉപയോഗിക്കുന്നത്.

ജേതാക്കൾക്ക് കെ പി സി സി നിർവ്വാഹ സമിതിയംഗം സി. വി ബാലചന്ദ്രൻ , വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട് , ഇസഗോൾഡ് എം.ഡി മിൻഷാദ് , ലൂട്ട് ആൻ്റ് സാഫ്ജി ഉടമകളായ ഉമ്മർ , ഷാഫി , കൺവീനർ എം.എം. അഹമ്മദുണ്ണി , പഞ്ചായത്തംഗം ഹുസൈൻ പുളിയ ഞ്ഞാലിൽ , ടി എ രണദിവെ , ടി.കെ. സുനിൽകുമാർ എന്നിവർ ട്രോഫികൾ വിതരണം നടത്തി.

സമാപനത്തിൻ്റെ ഭാഗമായി പെരിങ്ങോട് പഞ്ചവാദ്യവും , ഫേൻസി വെടിക്കെട്ടും കായികപ്രേമികൾക്ക് പൂരാവേശത്തിൻ്റെ കാഴ്ചയായി



Below Post Ad