കേരളത്തിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ആറിന് യുകെയിൽ നിന്ന് അബൂദബി വഴി ഇത്തിഹാദ് എയർവെയ്‌സ് വഴി കൊച്ചിയിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇയാളുടെ അമ്മയും ഭാര്യയും കോവിഡ് പോസിറ്റിവാണ് ഇവരെ ഐസലോഷനിലേക്ക് മാറ്റിയിട്ടുണ്ട്. അവരുടെ സാമ്പിൾസും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്''. ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു
വിമാനത്തിലുണ്ടായിരുന്ന 149 പേരെയും വിവരം കൈമാറിയിട്ടുണ്ട്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.