റോഡ് മുറിച്ചു കടക്കവേ ബസ്സിടിച്ച് പരിക്കേറ്റ ആനക്കര സ്വദേശി മരിച്ചു

 


എടപ്പാൾ : റോഡ് മുറിച്ചു കടക്കവേ ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രികൻ മരിച്ചു. 

ആനക്കര സ്വദേശി ചെറുപറമ്പിൽ ഭാസ്കരൻ (83) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം എടപ്പാൾ തൃശൂർ റോഡിൽ വച്ചയായിരുന്നു അപകടം.

എടപ്പാൾ കാലടിയിലെ സാധനങ്ങൾ വാടകക്ക് കൊടുക്കുന്ന കടയിലെ ജീവനക്കാരനായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഭാസ്കരൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരിച്ചത്



Below Post Ad