എം.ഡി.എം.എ കടത്ത്: മുഖ്യ സൂത്രധാരൻ തൃത്താല സ്വദേശി അറസ്റ്റിൽ

 


പാലക്കാട്: 620 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് ഓങ്ങല്ലൂർ സ്വദേശികൾ പാലക്കാട് പിടിയിലായ കേസിൽ മുഖ്യസൂത്രധാരൻ തൃത്താല സ്വദേശി മാടപ്പാട്ട് പട്ടിക്കരവളപ്പിൽ ജാഫർ സാദിഖ് (34) അറസ്റ്റിൽ .

ഈ മാസം അഞ്ചിനാണ് 620 ഗ്രാം എം.ഡി.എം.എ യുമായി ഓങ്ങല്ലൂർ സ്വദേശികളായ ഇല്യാസ് (23), ഫഹദ് അലവി (30) എന്നിവർ പിടിയിലായത്. ഒമാനിൽ നിന്ന് ചെന്നൈ വഴിയാണ് പ്രതികൾ മയക്ക്മരുന്ന് എത്തിച്ചത്.

ഓങ്ങല്ലൂർ, പട്ടാമ്പി മേഖലയിലെ ലഹരി വിൽപനയുടെ പ്രധാന കണ്ണികളാണിവർ. ജാഫറിന്റെ നേതൃത്വത്തിൽ സമാന രീതിയിയിൽ വിദേശത്ത് നിന്ന് മയക്ക്മരുന്ന് എത്തിച്ച് വിൽപന നടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

2023 ൽ 301 ഗ്രാം എം.ഡി.എം.എ യുമായി തൃത്താലയിൽ പിടിയിലായ സാദിഖ് ഒന്നരമാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.

പാലക്കാട് ജില്ല പോലീസ് മേധാവി അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ് പി രാജേഷ് കുമാർ , നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനീർ ,ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാർ , ഇൻസ്പെക്ടർ ആദം ഖാൻ , സബ് ഇൻസ്പെക്ടർ ഹേമലത എന്നിവരുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ പോലീസും , സബ് ഇൻസ്പെക്ടർ എച്ച് ഹർഹാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.



Below Post Ad