കപ്പൂർ :മാരായംകുന്ന് മഹല്ല് മുൻ പ്രസിഡൻറ് പള്ളിമഞ്ഞാലിൽ കുഞ്ഞഹമ്മത് മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകീട്ട് 5.30 ന് മാരായംകുന്ന് പള്ളി ഖബർസ്ഥാനിൽ നടക്കും.
മാരായംകുന്ന് മഹല്ല് പ്രസിഡന്റും ദാറുൽ ഉലൂം ഇസ്ലാമിക് കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റുമായിരുന്നു.
സി പി എം കപ്പൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കുഞ്ഞുമുഹമ്മദ്ക്കയുടെ നിര്യാണത്തിൽ മന്ത്രി എം.ബി രാജേഷ് അനുശോചനം രേഖപ്പെടുത്തി.