പട്ടാമ്പിയിൽ സേവ് സിപിഐ യുടെ മാനവ സംഗമം വി ടി ബൽറാം ഉത്ഘാടനം ചെയ്തു

 


പട്ടാമ്പിയിൽ സിപിഐ-സേവ് സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സേവ് സിപിഐ പ്രവർത്തകർ നടത്തിയ പൊതുസമ്മേളനത്തിനിടെയാണ് സിപിഐ പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായത്. CPI യുടെ പേര് വിമതർ ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് സംഘർഷം ഉണ്ടായത്.

മത തീവ്രവാദ ഭീകരക്കെതിരെ പട്ടാമ്പിയിൽ സേവ് സിപിഐ യുടെ മാനവ സംഗമം പട്ടാമ്പി പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ നൂറു കണക്കിന് സഖാക്കൾ അണിനിരന്നു. തുടർന്ന് കല്പക സ്ട്രീറ്റിൽ നടന്ന മാനവ സംഗമം മുൻ എം എൽ എ ശ്രീ. വി ടി ബലറാം ഉത്ഘാടനം ചെയ്തു.

 സേവ് സിപിഐ ജില്ലാ സെക്രട്ടറി സ:പാലോട് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. സ: പി കെ സുഭാഷ്, സ:കൊടിയിൽ രാമകൃഷ്ണൻ, സ:ആർ രാധാകൃഷ്ണൻ, സ:വി ടി സോമൻ, സ:വി ടി നാരായണൻ മാഷ്, സ: പി കെ ശങ്കരൻ, സ:സീമ കൊങ്ങശ്ശേരി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

Below Post Ad