കുറ്റിപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു

 


കുറ്റിപ്പുറം മഞ്ചാടിക്കടുത്ത് റെയിൽവേ ലൈനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. ആനക്കര മണ്ണിയംപെരുമ്പലം വരട്ടിപ്പള്ളിയാൽ  റോഡിൽ താമസിക്കുന്ന മാവുണ്ടി വളപ്പിൽ  സുകുമാരൻ മകൾ സുബിൻ റാം (36) ആണ് മരണപ്പെട്ടത്. 

പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം എന്നാണെന്നാണ് അറിയുന്നത്. കുറ്റിപ്പുറം റെയിൽവേ പോലീസും കുറ്റിപ്പുറം സ്റ്റേഷനിലെ പോലീസുകാരും ചേർന്ന് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു



Below Post Ad