അനധികൃതമായി മണ്ണുകടത്തിയ രണ്ട് ടിപ്പർലോറിയും ഒരു മണ്ണുമാന്തിയന്ത്രവും റവന്യൂസംഘം പിടികൂടി. ആനക്കരവില്ലേജ് പരിധിയിൽപ്പെട്ട ആനക്കര ഹൈസ്കൂളിന് സമീപത്തുനിന്നും ശനിയാഴ്ച പുലർച്ചെ 1.30-നാണ് വാഹനങ്ങൾ പിടികൂടിയത്. ഒറ്റപ്പാലം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ വിജിലൻസ് സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Jishnu