സംസ്ഥാനത്തിന് തന്നെ മാതൃകയായി ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി കുമ്പിടി ജുമാമസ്ജിദിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനവും ആദ്യവില്പനയും നടന്നു.പ്രഥമ വിളവെടുപ്പ് പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി ഒ എസ് അബൂബക്കറിൻ്റെ അധ്യക്ഷതയിൽ പള്ളി ഖത്തീബ് മൊഹജിർ അഹ്സിനി നിർവ്വഹിച്ചു.
.കൃഷി ഓഫിസർ എം പി സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു.അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ്, പാച്ചത്ത് ഹംസഹാജി, ചോലയിൽസൈനുദ്ദിൻ, പി.അബ്ദുള്ള, ടി എം അബൂബക്കർ,ബഷീർ, മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു..