പാമ്പ് കടിയേറ്റ് യുവതി മരിച്ചു.കടവല്ലൂർ വടക്കുംമുറി വാഴപ്പിളി അബ്ദുൽ വാഹിദിന്റെ ഭാര്യ ഹസീനയാണ് (35) മരിച്ചത്.ഇന്ന് കാലത്ത് പത്ത് മണിയോടെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പാമ്പ് കടിയേറ്റത്. കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം വെള്ളിയാഴ്ച കാലത്ത് പത്ത് മണിക്ക് കടവല്ലൂർ വടക്കുംമുറി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.മക്കൾ നിഹാൽ, നഹ്‌ല