സംസ്ഥാനത്ത് സ്‌കൂളുകൾ അടക്കും




കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈനിലൂടെയായിരിക്കും ക്ലാസുകള്‍ നടത്തുക. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടക്കുക. ഇന്നത്തെ അവലോകന യോഗത്തിലാണ് തീരുമാനം.വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാ​ക്കളുടെ ആശങ്കകൾ പരിഗണിച്ചാണ്  ചെറിയ ക്ലാസുകൾ അടച്ചിട്ട് ഓൺലൈൻ പഠനം തുടരാനുള്ള തീരുമാനം.

Below Post Ad