'മിന്നൽ മുരളി' യിലെ ജോസ്മോനെ ആദരിച്ചു.



'മിന്നൽ മുരളി' യിൽ ജോസ്മോനായി അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഇടംനേടിയ മാസ്റ്റർ വസിഷ്ട് വസുവിനെ പട്ടാമ്പിയിൽ ആദരിച്ചു.വന്ധ്യതാ ചികിത്സയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പട്ടാമ്പിയിലെ റുസിയ ഇൻഫെർട്ടിലിറ്റി സെന്ററിന്റെ നാലാം വാർഷിക വേദിയിലാണ് ഡോ.സൗമ്യ സരിൻ  വസിഷ്ട് വസുവിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. വാർഷികത്തോടനുബന്ധിച്ച് നടത്തിയ ബേബീസ് മീറ്റിലെ വിജയികൾക്കുള്ള സമ്മാനദാനവും വസിഷ്ട് വസു നിർവഹിച്ചു 


ബേബീസ് മീറ്റിലെ വിജയികൾക്കുള്ള സമ്മാനദാനവും വസിഷ്ട് വസു നിർവഹിച്ചു

ബേബീസ് മീറ്റിൽ ഡോ.ആനന്ദമോഹൻ അധ്യക്ഷത വഹിച്ചു.പട്ടാമ്പി IMA പ്രസിഡന്റ് ഡോ.ഗീത ഉദ്‌ഘാടനം ചെയ്തു.നഗര സഭ വൈസ് ചെയർമാൻ ടി.പി.ഷാജി,തൃത്താല ഹെൽത്ത് ഇൻസ്‌പെക്ടർ പി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഷൊർണൂർ സ്വദേശികളായ അദ്ധ്യാപകനായ ഉമേഷ് - ജ്യോതി ദമ്പതികളുടെ മകനാണ് വസിഷ്ട് വസു. ഷൊർണൂർ  AUP സ്കൂളിൽ പഠിക്കുന്ന വസു ‘ലൗ ആക്ഷൻ ഡ്രാമാ‘ എന്ന സിനിമയിൽ അജു വർഗീസിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേക്ക് പ്രവേശിച്ചത്. പിന്നീട് ബേസിൽ സംവിധാനം ചെയ്ത ‘മിന്നൽ മുരളി'യിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചു. സിനിമ കൂടാതെ നാടകം, കവിത, വായന തുടങ്ങിയവയിലൊക്കെ തല്പരനാണ് വസിഷ്ട്.

Tags

Below Post Ad