കഞ്ചാവുമായി ആനക്കര സ്വദേശിയെ തൃത്താല പോലീസ് പിടികൂടി


 ആനക്കര കൊടുങ്ങഴി വളപ്പിൽ മുഹമ്മദ് മൻസൂർ (20) ആണ്  60 ഗ്രാം കഞ്ചാവുമായി ആനക്കര എഡബ്ല്യുഎച്ച് കോളേജ് പരിസരത്ത് നിന്നും  തൃത്താല പോലീസിൻ്റെ  പിടിയിലായത്.തൃത്താല ജനമൈത്രി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

തൃത്താല എസ്എച്ച്ഒ വിജയകുമാർ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ഡി. ജിജോമോൻ, എസ് സിപിഒ മാരായ  അനൂപ്,  സജീവൻ, സിവിൽ പോലീസ് ഓഫീസർ  അഫ്സൽ,  എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്

Below Post Ad