ഇന്ത്യ ബുക്ക് ഓഫ്‌ റെക്കോർഡ്സിൽ ഇടം നേടി കപ്പൂർ ചെക്കോട് സ്വദേശി അഞ്ജന


ഇന്ത്യ  ബുക്ക്  ഓഫ്‌ റെക്കോർഡ്സിൽ ഇടം നേടി കപ്പൂർ പഞ്ചായത്തിലെ ചേക്കോട് സ്വദേശി അഞ്ജന.ഏഴ് മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ 14 പ്രധാനമന്ത്രിമാരുടെ ഛായാചിത്രം വരച്ചാണ് അഞ്ജന ഇന്ത്യ ബുക്സ് ഓഫ്‌ റെക്കോർഡ്സ് കരസ്ഥമാക്കിയത്.മുൻ കപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ചിന്നമ്മുവിന്റെ പൗത്രിയും പ്രകാശൻ ജ്യോതി ദമ്പതികളുടെ മകളുമായ അഞ്ജന തൃശ്ശൂർ സെന്റ് മേരീസ് കോളേജിലെ ബികോം വിദ്യാർത്ഥിനിയാണ്.അഞ്ജന ബാലസംഘം കപ്പൂർ വില്ലേജ് വൈസ് പ്രസിഡന്റ് കൂടിയാണ്.

 


Below Post Ad