ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്


കാഞ്ഞിരത്താണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ ഒരാൾ മരണപ്പെടുകയും രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.കാഞ്ഞിരത്താണി പള്ളിക്ക് സമീപം ഇന്ന് രാവിലെയുണ്ടായ  അപകടത്തിൽ കാഞ്ഞിരത്താണി സ്വദേശി പറമ്പത്തായത്ത് ഹൈദർ ഹാജി (67) ആണ് മരിച്ചത്.കപ്പൂർ മഅ്ദിൻ കോളേജ് വിദ്യാർത്ഥികളായ മുഹമ്മദ്  ഉനൈസ് (21), അജിംഷാ (21) എന്നിവർക്കാണ്  പരിക്കേറ്റത്.

മണ്ണാർക്കാട് സ്വദേശിയായ ഉനൈസ് തൃശൂർ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ അജിംഷാ എടപ്പാൾ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. ഇവർ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കാഞ്ഞിരത്താണി പള്ളിക്ക് സമീപം വെച്ച് ഇടിക്കുകയായിരുന്നു.

 ഹൈദർ വീട്ടിലേക്ക് തന്റെ  സ്കൂട്ടി തിരിക്കുന്നതിനിടയിലായിരുന്നു അപകടം  സംഭവിച്ചത്.കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹൈദർ ഇന്ന് വൈകുന്നേരമാണ് മരിച്ചത്. നടപടി ക്രമങ്ങൾക്ക് ശേഷം  ഖബറടക്കം നാളെ മാരായംകുന്ന് പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ നഫീസ. മക്കൾ നൗഷാദ്, ബഷീർ, നൗഫൽ, ഫൗസിയ, സാജിദ. മരുമക്കൾ ഫസീല, റംസീന, സുമയ്യ, ജബ്ബാർ, ഷരീഫ്.

Below Post Ad