''രാത്രി ചായ'' കുടിക്കാൻ ഇനി കുറ്റിപ്പുറത്തേക്ക് വരേണ്ട.കറങ്ങുന്നവർക്ക് പൂട്ടിട്ട് കുറ്റിപ്പുറം പോലീസ്


രാത്രി ചായ കുടിയന്മാരെ പൊക്കാൻ വാഹന പരിശോധന കർശനമാക്കിയതായി കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഓഫീസർ ശശീന്ദ്രൻ മേലയിൽ അറിയിച്ചു.രാത്രിയിൽ പൊന്നാനി, വെളിയങ്കോട് , തിരൂർ താനൂർ കോട്ടക്കൽ മലപ്പുറം ഭാഗത്തുൾപ്പെടെയുള്ളവർ അനാവശ്യമായി കുറ്റിപ്പുറത്ത് കറങ്ങി നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കയ്യേറ്റങ്ങളും പിടിച്ചുപറികളും കൂടി വന്നതോടെയാണ് രാത്രി പോലീസ് പെട്രോളിംഗ്  ശക്തമാക്കിയത്. കഴിഞ്ഞ ദിവസം രാത്രി പിടിച്ചെടുത്ത കാറുകളും ബൈക്കുകളും കോടതിക്ക് കൈമാറുമെന്ന് എസ്.ഐ അറിയിച്ചു.

രാത്രി കറങ്ങി നടക്കുമ്പോൾ  പിടിച്ചാൽ ചായ കുടിക്കാൻ വന്നതാണെന്ന് പറഞ്ഞാൽ ഇനി രക്ഷപ്പെടില്ല. പിടിക്കൂടിയ വാഹനം ഉടമ വന്നാൽ പോലും വിട്ടുകൊടുക്കില്ല.കേസും  വക്കീലുമായി  കോടതി കയറി ഇറങ്ങേണ്ടി വരുമെന്നും  സ്റ്റേഷൻ ഓഫീസർ ശശീന്ദ്രൻ മേലയിൽ പറഞ്ഞു 

Below Post Ad