ചാലിശ്ശേരി സ്വദേശി ഫാസില ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ


ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മംഗലശ്ശേരി വീട്ടിൽ ഫാസില (21) ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി.56 രാജ്യങ്ങളുടെ കൊടി 36 സെന്റീമീറ്റർ നീളത്തിലും 21 സെന്റീമീറ്റർ വീതിയിലുമുള്ള പ്ലൈവുഡിൽ ഹെയർ ഡ്രൈ ഉപയോഗിച്ച് നിർമ്മിച്ചതെന്നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്.

ഖത്തറിലെ സ്വകാര്യ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഫാസില തന്റെ ഒഴിവുസമയങ്ങളിൽ ചെലവഴിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രസ്തുത അംഗീകാരം കരസ്ഥമാക്കിയത്.മകൻ ഇലഹാൻ മെഹവിഷിനും ഭർത്താവിനുമൊപ്പം വിദേശത്താണ് ഫാസില താമസിക്കുന്നത്.

Below Post Ad