കൂറ്റനാട്-ഗുരുവായൂർ പാതയിൽ വട്ടത്താണിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൂറ്റനാട്-ചാലിശ്ശേരി പാതയിൽ സ്ഥിരമായി അപകടം ഉണ്ടാകുന്ന മേഖലയിൽ തന്നെയാണ് ഇത്തവണയും അപകടമുണ്ടായിരിക്കുന്നത്.
കുന്ദംകുളം ഭാഗത്തേക്ക് യാത്രക്കാരുമായി പോയിരുന്ന ബസിന്റെ പിറകിൽ ചാലിശ്ശേരി ഭാഗത്തേക്ക് പോയിരുന്ന ലോറി ഇടിക്കുകയാണുണ്ടായത്. ലോറി ഡ്രൈവർ മലപ്പുറം കൊളത്തൂർ കൊണ്ടയിൻ വീട്ടിലെ മുഹമ്മദ് റബീബ് (30) എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്.
ഇദ്ദേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.