എഴുത്തുജീവിതത്തിൻറെ അര നൂറ്റാണ്ട് പിന്നിട്ട കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് ചങ്ങരംകുളം പൗരാവലി ഒരുക്കുന്ന സ്നേഹാദരം ഇന്ന് മാർച്ച് 8 ചൊവ്വാഴ്ച വൈകുന്നേരം 4.00 മണിക്ക് ചങ്ങരം കുളം ഗ്യാലക്സി കൺവെഷൻ സെന്ററിൽ നടക്കും
പരിപാടി പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീർ എം.പി, പി. നന്ദകുമാർ എം. എൽ. എ, സി. രാധാകൃഷ്ണൻ, വി.കെ. ശ്രീരാമൻ, ഖദീജ മുംതാസ്, റഫീക് അഹമ്മദ്, പി. സുരേന്ദ്രൻ, മണമ്പൂർ രാജൻ ബാബു, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ എന്നിവർ സംസാരിക്കും
വൈകീട്ട് 3.00 മണിക്ക് ചങ്ങരംകുളം ഹൈവേയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ ലീലാകൃഷ്ണനെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കും. പ്രദേശത്തെ ക്ലബ്ബുകൾ, വായനശാലകൾ, സന്നദ്ധസംഘട നകൾ, സഹപാഠി ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
അനുബന്ധ പരിപാടിയായി ലീലാകൃഷ്ണൻറെ കാവ്യജീവിതം ആസ്പദമാക്കി സംഘടിപ്പിക്കുന്ന കാവ്യാലാപന മൽസരവും പ്രഭാഷണവും കവിയരങ്ങും ഞായറാഴ്ച 2 മണി മുതൽ ചങ്ങരംകുളം കാണി ഫിലിം ഹാളിൽ നടക്കും. കെ.സി. നാരായണൻ പ്രഭാഷണം നിർവ്വഹിക്കും. കവിയരങ്ങ് പി. പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ. വി മോഹന കൃഷ്ണൻ, ബഷീർ ചങ്ങരംകുളം, മൻസൂർ ഖാൻ, ജനു മൂക്കുതല, അടാട്ട് വാസുദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു