അൽമിയ ഹൈപ്പർ മാർക്കറ്റ് പടിഞ്ഞാറങ്ങാടിയിൽ ഉദ്‌ഘാടനം ചെയ്തു I KNews


മാറുന്ന കാലത്തിനൊപ്പം വിശാലമായ  ആധുനിക ഷോപ്പിംഗ് വിസ്മയം ഒരുക്കികൊണ്ട്  അൽമിയ ഹൈപ്പർ മാർക്കറ്റ് ആൻഡ് ഇലക്ട്രോണിക്സ് പടിഞ്ഞാറങ്ങാടിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി  ശിഹാബ് തങ്ങൾ  ഇന്ന് ഉദ്‌ഘാടനം ചെയ്തു.

പടിഞ്ഞാറങ്ങാടിയുടെ വ്യാപാര രംഗത്ത് ഒരു വിസ്മയ ലോകം തീർത്ത അൽമിയയുടെ ഉദ്‌ഘാടന മാമാങ്കത്തിന് കെ.ടി.ജലീൽ എം എൽ എ, വി.ടി.ബൽറാം,കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ,ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് ,പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സക്കറിയ, പട്ടിത്തറ ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ,വ്യാപാരി വ്യവസായി പ്രസിഡണ്ട് ബാബു കോട്ടയിൽ,പട്ടിത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സതകത്തുള്ള ,ഡോ.ഹുർറൈർകുട്ടി തുടങ്ങിയ വിശിഷ്ട വ്യക്തികളും ജനപ്രതിനിധികളും  പങ്കെടുത്തു.  

ഉദ്‌ഘാടനത്തോടൊപ്പം  അൽമിയ ഹൈപ്പർമാർക്കറ്റ് & ഇലക്ട്രോണിക്സിന്റെ അത്യുഗ്രൻ ഓഫറുകളും ഒരുക്കിയിരുന്നു. ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അൽമിയ  ഗ്രൂപ്പ്  ഡയറക്ടർമാർ സ്നേഹ സമ്മാനങ്ങൾ നൽകി  നന്ദി രേഖപ്പെടുത്തി 

ഉദ്‌ഘാടനത്തോടനുബന്ധിച്ച് കണ്ണൂർ ഷെരീഫ് & ഫാസില ബാനു ടീം മെഗാ മ്യൂസിക്കൽ ഇവൻ്റ്  അവതരിപ്പിച്ചു 

K NEWS

Below Post Ad